കർഷക കോണ്ഗ്രസ് സംസ്ഥാന നേതൃ ശിൽപശാലക്ക് തുടക്കം
1374058
Tuesday, November 28, 2023 1:28 AM IST
താമരശേരി: കർഷക കോണ്ഗ്രസ് സംസ്ഥാന നേതൃ ശിൽപശാലക്ക് തുടക്കമായി. താമരശേരി വ്യാപാര ഭവനിൽ സജ്ജമാക്കിയ ഉമ്മൻ ചാണ്ടി നഗറിൽ കർഷക കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.സി. വിജയൻ പതാക ഉയർത്തി.
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് പനക്കൽ, ജോർജ്ജ് ജേക്കബ്, അടമണ് മുരളി, രാമചന്ദ്രൻ മുഞ്ഞനാട്, പി.സി. ഹബീബ് തന്പി, ജില്ലാ പ്രസിഡന്റുമാരായ കെ.ജെ. ജോസഫ്, അഡ്വ. ബിജു കണ്ണന്തറ, മാത്യു ചെറുപറന്പൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എ.ഡി സാബുസ്, രവീഷ് വളയം, റോയി തങ്കച്ചൻ, എം.ഒ.ചന്ദ്രശേഖരൻ, അലക്സ് മാത്യു,
ചാലിൽ ഇസ്മായിൽ, എൻ.രാജശേഖരൻ, ഐപ്പ് വടക്കേത്തടം, കെപിസിസി അംഗം എ. അരവിന്ദൻ, ഡിസിസി സെക്രട്ടറി ബാബു പൈക്കാട്ടിൽ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, മഹിളാ കോണ്ഗ്രസ് സംസ്ഥാന സമിതി അംഗം മില്ലി മോഹനൻ, കോണ്ഗ്രസ് താമരശേരി ബ്ലോക്ക് പ്രസിഡന്റ് പി. ഗിരിഷ്കുമാർ, മണ്ഡലം പ്രസിഡന്റ് എം.സി. നസിമുദ്ദീൻ, ജില്ലാ ഭാരവാഹികളായ ആർ.പി. രവീന്ദ്രൻ, റോബർട്ട് നെല്ലിക്കാതെരുവിൽ, കമറുദ്ദീൻ അടിവാരം, അസ്ലം കടമേരി, ഷെരീഫ് വെളിമണ്ണ, ഷിജു ചെന്പനാനി, കെ. സരസ്വതി എന്നിവർ പങ്കെടുത്തു.