ശ്രീ തിയറ്ററില്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം
1374052
Tuesday, November 28, 2023 1:28 AM IST
കോഴിക്കോട്: ഫസ്റ്റ് ക്ലാപ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ 28 മുതല്‍ 30 വരെ കോഴിക്കോട് ശ്രീ തിയറ്ററില്‍ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം സംഘടിപ്പിക്കുന്നു. നൂണ്‍ഷോ, മാറ്റിനി, ഫസ്റ്റ്ഷോ എന്നീ നിലകളില്‍ ദിവസേന മൂന്ന് പ്രദര്‍ശനങ്ങള്‍ മേളയില്‍ ഉണ്ടാകുമെന്ന് പ്രസിഡന്റ് ഷാജുണ്‍ കാര്യാല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഫ്രാന്‍സ് , ജര്‍മനി, സ്വീഡന്, നെതര്‍ലാന്‍ഡ്, സ്പെയിന് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സ്വവര്‍ഗാനുരാഗ സിനിമയ്ക്കൊപ്പം ഇത്തരത്തിലുള്ള ഒരു മലയാള സിനിമയും പ്രദശര്നത്തിനുണ്ടാവും.
നിരവധി പുരസ്കാരങ്ങള്‍ നേടിയ പുള്ള് എന്ന സിനിമയും പ്രദര്‍ശിപ്പിക്കും. ചിലച്ചിത്ര മേളയ്ക്കൊപ്പം ഡോക്യൂമെന്ററി മേളയും വേദി മിനി തിയറ്ററില്‍ നടക്കും. 28ന് വൈകിട്ട് അഞ്ചിന് നടി സുരഭിലക്ഷ്മി ഉദ്ഘാടനം ചെയ്യും.