കടുവ സഫാരി പാർക്ക്: ആശങ്ക അകറ്റിയേ മുന്നോട്ടു പോകാവൂ: യുഡിഎഫ്
1339831
Monday, October 2, 2023 12:26 AM IST
ചക്കിട്ടപാറ: പഞ്ചായത്തിലെ മുതുകാട്, ചെമ്പനോട പ്രദേശങ്ങളിലുള്ള കർഷക സമൂഹത്തിനും സാധാരണക്കാരായ ജനങ്ങൾക്കും കടുവ സഫാരി പാർക്ക് പദ്ധതി ആരംഭിക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന ആശങ്ക അകറ്റിക്കൊണ്ട് മാത്രമേ വനംവകുപ്പ് ഈ പദ്ധതിയുമായി മുന്നോട്ടു പോകാവൂയെന്ന് ചക്കിട്ടപാറയിൽ ചേർന്ന യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പദ്ധതി സംബന്ധിച്ചു കൃത്യമായതും പൂർണരൂപത്തിലുമുള്ള വിവരങ്ങൾ ആർക്കും മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. ബഫർ സോൺ വിഷയം പോലെ ആശങ്കാജനകമാണോ എന്നതടക്കമുള്ള പദ്ധതിയുടെ കൃത്യമായ വിവരം സർക്കാർ പുറത്തിറക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
യുഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കൺവീനർ കെ.എ. ജോസുകുട്ടി ഉദ്ഘാടനം ചെയ്തു. പി. വാസു അധ്യക്ഷത വഹിച്ചു.