ഹൃദയാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു
1339315
Saturday, September 30, 2023 12:40 AM IST
കോഴിക്കോട്: ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യവുമായി ബീച്ച് ആശുപത്രി കാർഡിയോളജി വകുപ്പിന്റെയും ജില്ലാ ആരോഗ്യ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ഹൃദയാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.കെ. രാജാറാം ഉദ്ഘാടനം നിർവഹിച്ചു. ജീവിത ശൈലീരോഗങ്ങൾ വർധിച്ചുവരുന്ന കാലത്ത് ഹൃദയാരോഗ്യം സംരക്ഷിക്കുവാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ബീച്ചിലേക്ക് നടത്തിയ വാക്കത്തോൺ അദ്ദേഹം ഫ്ളാഗ് ഓഫ് ചെയ്തു.
ഹൃദയാരോഗ്യ സംരക്ഷണ ബോധവത്കരണ ക്ലാസ്, തെരുവ് നാടകം, ഫ്ളാഷ് മോബ് എന്നിവയും സംഘടിപ്പിച്ചു. ബീച്ച് ആശുപത്രി സൂപ്രണ്ട് ഡോ. ആശാദേവി, ഡോ. മോഹൻദാസ്, ബീച്ച് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം ഡോക്ടർമാർ, നഴ്സുമാർ എന്നിവർ പ്രസംഗിച്ചു.
ലോകഹൃദയദിനം ആചരിച്ചു
കോഴിക്കോട്: ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ഫിറ്റ്സ്പോ ഫിറ്റ്നെസ് ഹെൽത്ത് ക്ലബിന്റെയും ആഭിമുഖ്യത്തിൽ ലോക ഹൃദയദിനം ആചരിച്ചു. കോർപറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി ചെയർപേഴ്സൺ കെ. കൃഷ്ണകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു.
ബേപ്പൂർ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. കൃഷ്ണേന്ദു ഹൃദയാരോഗ്യത്തെ കുറിച്ച് ക്ലാസ് എടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഇ.വി. സലീഷ്, ജയശ്രീ, രാജ്കുമാർ കോർപറേഷൻ സോണൽ എച്ച്ഐ സുജി, വാർഡ് കൗൺസിലർ ഗിരിജ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ഫിറ്റ്സ്പ്പോ ഹെൽത്ത് ക്ലബിലെ ട്രെയിനിർമാരുടെ കടത്തനാടൻ കളരിപ്പയറ്റ് പ്രദർശനവും വ്യായാമ പരിശീലനവും നടന്നു. കൂടാതെ പിവിഎസ് നഴ്സിംഗ് സ്കൂളിലെ വിദ്യാർഥികൾ ആരോഗ്യബോധവത്കരണ ഫ്ലാഷ് മോബും അവതരിപ്പിച്ചു.
പരിപാടിയിൽ കുടുംബരോഗ്യകേന്ദ്രം ജീവനക്കാർ, ആശ വർക്കർമാർ, ഓറഞ്ച് ക്ലബ് ഫുട്ബോൾ സ്കൂളിലെ വിദ്യാർഥികൾ, സന്നദ്ധ സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.