നെല്ലിപ്പൊയിൽ സൊസൈറ്റിയിലെ മോഷണം: പ്രതിയെ പോലിസ് പിടികൂടി
1338893
Thursday, September 28, 2023 12:56 AM IST
കോടഞ്ചേരി: നെല്ലിപ്പൊയിൽ പാൽ സൊസൈറ്റിയിൽ മോഷണം നടത്തിയ യുവാവിനെ കോടഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി പരതക്കാട് സ്വദേശി മുഹമ്മദ് ഫവാസിനെയാണ് അറസ്റ്റ് ചെയ്തത്.
ഈ മാസം 19നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹെൽമെറ്റ് ധരിച്ചെത്തിയ ആൾ പാൽ സൊസൈറ്റിയുടെ ഷട്ടറിന് ഇടയിലൂടെ ബാഗ് എടുത്തുകൊണ്ട് പോകുന്ന ദൃശ്യം നിരീക്ഷണ കാമറയിൽ പതിഞ്ഞിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്.
കോടഞ്ചേരി പോലീസ് ഇൻസ്പെക്ടർ പ്രവീണ്‍കുമാറിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ കെ.സി. അഭിലാഷ്, സലിം മുട്ടത്ത്, സി.സി. സാജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.പി. റഫീഖ്, ഷനിൽകുമാർ, റിങ്കു, ജിനേഷ് കുര്യൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.