നാദാപുരത്ത് "ശുചിത്വ ഗ്രാമം'പദ്ധതിക്ക് തുടക്കം
1338149
Monday, September 25, 2023 1:28 AM IST
നാദാപുരം: പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന സമ്പൂർണ ശുചിത്വ ഗ്രാമം പദ്ധതിക്ക് എട്ടാം വാർഡിൽ തുടക്കമായി.
ശുചീകരണ പ്രവർത്തനങ്ങളുടെ മുന്നോടിയായി ഹൗസ് കാമ്പയിൻ വാർഡ് മെമ്പർ എ.കെ. ബിജിത്ത് ഉദ്ഘാടനം ചെയ്തു. അയൽ സഭകളുടെ നേതൃത്വത്തിലുള്ള സംഘം വാർഡിലെ മുഴുവൻ വീടുകളും സന്ദർശിച്ച് പദ്ധതി വിശദീകരിക്കും.
27 ന് വൈകുന്നേരം നാലുമണിക്ക് വിദ്യാർഥി കൂട്ടായ്മയും അഞ്ച് മണിക്ക് ശുചിത്വ സംഗമവും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. ഒക്ടോബർ ഒന്നിന് വാർഡിലെ മുഴുവൻ വീടുകളും പൊതു സ്ഥലങ്ങളും ശുചീകരിക്കാനാണ് തീരുമാനം.
ഏറ്റവും മികച്ച രീതിയിൽ ശുചീകരണ പ്രവർത്തനം നടത്തുന്ന വീടുകൾക്ക് വാർഡ് വികസന സമിതി ഉപഹാരം നൽകും. വാർഡിലെ മുഴുവൻ അംഗങ്ങളുടെയും പങ്കാളിത്തത്തോടെ ഒക്ടോബർ രണ്ടിന് പഞ്ചായത്ത് അടിസ്ഥാനത്തിൽ ശുചീകരണ പ്രവർത്തനം നടത്തും.