ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ താമരശേരി സബ്ജില്ല ഓവറോൾ ചാമ്പ്യന്മാർ
1338148
Monday, September 25, 2023 1:28 AM IST
കോടഞ്ചേരി: കോടഞ്ചേരിയിൽ വച്ച് നടന്ന കോഴിക്കോട് റവന്യൂ ജില്ലാ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ താമരശേരി സബ് ജില്ല ഓവറോൾ ചാമ്പ്യന്മാരായി. ആൺകുട്ടികളുടെ വിഭാഗത്തിൽ ജൂണിയർ, സീനിയർ, സബ് ജൂണിയർ വിഭാഗത്തിലാണ് താമരശേരി സബ് ജില്ല ചാമ്പ്യന്മാരായത്. 51 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്.
മത്സരത്തിന്റെ ഉദ്ഘാടനം ഹാൻഡ് ബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി സിബി മാനുവൽ നിർവഹിച്ചു.
ഫൈനലിൽ സബ് ജൂണിയർ വിഭാഗത്തിൽ താമരശേരി കൊടുവള്ളിയെയും ജൂണിയർ വിഭാഗത്തിൽ താമരശേരി കൊടുവള്ളിയെയും സീനിയർ വിഭാഗത്തിൽ താമരശേരി കുന്നുമ്മലിനെയും ആണ് പരാജയപ്പെടുത്തിയത്.