വാഹന ഗതാഗതം നിരോധിച്ചു
1337960
Sunday, September 24, 2023 12:56 AM IST
കോഴിക്കോട്:പേരാമ്പ്ര-ചെമ്പ്ര-കൂരാച്ചുണ്ട് റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ സെപ്റ്റംബർ 25 മുതൽ പ്രവൃത്തി അവസാനിക്കുന്നതുവരെ റോഡിലൂടെയുള്ള വാഹന ഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ചെമ്പ്ര ഭാഗത്ത് നിന്ന് പേരാമ്പ്രക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ ചെമ്പ്ര തനിയോട്-പൈതോത്ത് റോഡ് വഴി പോകേണ്ടതാണ്.
കോഴിക്കോട് ഫ്രാൻസിസ് റോഡ് വെങ്ങാലി ഗേറ്റ് റോഡിൽ ഇടിയങ്ങര പള്ളിക്ക് സമീപത്തായി കൾവെർട്ട് പ്രവൃത്തി ആരംഭിക്കുന്നതിനാൽ 25 മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.