കക്കയം റോഡിലെ കാടുവെട്ടിയില്ല; നാട്ടുകാർ രംഗത്തിറങ്ങി
1337658
Saturday, September 23, 2023 12:38 AM IST
കൂരാച്ചുണ്ട്: കക്കയം - തലയാട് പിഡബ്ല്യൂഡി റോഡിൽ യാത്രക്കാർക്ക് ദുരിതമായി മാറിയ കാട് പൊതുമരാമത്ത് വെട്ടി നീക്കാത്തതിൽ പ്രതിഷേധിച്ച് എംവൈസി കക്കയത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്തിറങ്ങി കാടുവെട്ടി നീക്കി.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന കക്കയത്തേക്ക് ദിനംപ്രതി ഒട്ടനവധിപ്പേർ യാത്ര ചെയ്യുന്ന റോഡരികിലാണ് യാത്രക്കാർക്ക് കാഴ്ച മറച്ച് കാടുമൂടിയത്. കക്കയം ഫോറസ്റ്റ് സ്റ്റേഷൻ മുതൽ മുപ്പതാം മൈൽ വരെയുള്ള ഭാഗമാണ് നാട്ടുകാർ പ്രതിഷേധമറിയിച്ച് വെട്ടി നീക്കിയത്.
വാർഡ് മെമ്പർ ഡാർളി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ബേബി തേക്കാനം അധ്യക്ഷത വഹിച്ചു. ആൻഡ്രൂസ് കട്ടിക്കാന, ചാക്കോ വല്ലയിൽ, ആന്റണി വിൻസെന്റ്, നിസാം കക്കയം, സുനിൽ പാറപ്പുറം, മുജീബ് കോട്ടോല, തോമസ് പുളിക്കൽ, സജി കുഴിവേലി തുടങ്ങിയവർ നേതൃത്വം നൽകി.