പുഴയോരത്ത് കോഴി മാലിന്യം തള്ളിയ വാഹനം നാട്ടുകാർ പിടികൂടി
1337657
Saturday, September 23, 2023 12:38 AM IST
നാദാപുരം: പെരിങ്ങത്തൂർ കായപ്പനിച്ചി പുഴയോരത്ത് കോഴി മാലിന്യം തള്ളിയ ലോറി നാട്ടുകാർ പിടികൂടി. ഇന്നലെ രാവിലെ എട്ടോടെയാണ് എടച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ലോറി നാട്ടുകാർ പിടി കൂടിയത്. പ്രദേശത്ത് സ്ഥിരമായി മാലിന്യങ്ങൾ തള്ളുന്നത് പതിവായതോടെ നാട്ടുകാർ സിസിടിവി വച്ച് നിരീക്ഷണത്തിലായിരുന്നു.
ഇന്നലെ രാവിലെ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയിൽ നിന്ന് കടകളിൽ കോഴികളെ ഇറക്കിയതിന് ശേഷമുള്ള കോഴി കാഷ്ടം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ചാക്കിലാക്കി പുഴയോരത്ത് ഉപേക്ഷിക്കുന്നതിനിടെയാണ് നാട്ടുകാർ പിടികൂടിയത്. തുടർന്ന് നാദാപുരത്ത് നിന്ന് പോലീസും സ്ഥലത്തെത്തി.
പഞ്ചായത്ത് ലോറി ഉടമയോട് പഞ്ചായത്തിൽ പിഴ അടക്കാനും നോട്ടീസ് നൽകി. പഞ്ചായത്ത് ഓഫീസ് അവധി ദിനമായതിനാൽ പിടികൂടിയ വാഹനം പിഴ അടക്കുന്നത് വരെ പോലീസ് കസ്റ്റഡിയിൽ സൂക്ഷിക്കാൻ പോലീസിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കത്ത് നൽകിയതിനെ തുടർന്ന് ലോറി നാദാപുരം പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.