നിരീക്ഷണത്തില്‍ കഴിയുന്ന ആംബുലന്‍സ് ഡ്രൈവറെ എംഎല്‍എ സന്ദര്‍ശിച്ചു
1337654
Saturday, September 23, 2023 12:38 AM IST
വടകര: നിപ ബാധിച്ച് മരിച്ച മംഗലാട് സ്വദേശി ഹാരിസിനെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയ വടകരയിലെ ആംബുലന്‍സ് ഡ്രൈവര്‍ അനസിനെ കെ.കെ. രമ എംഎല്‍എ സന്ദര്‍ശിച്ചു. ഹാരിസിന് അസുഖം മൂര്‍ഛിച്ചതിനാല്‍ വടകര സഹകരണ ആശുപത്രിയില്‍ നിന്നു കോഴിക്കോടേക്ക് അനസിന്റെ ആംബുലന്‍സിലായിരുന്നു കൊണ്ടുപോയത്.
ആശുപത്രിയിലാക്കി തിരിച്ചുവരവെ ഹാരിസ് മരിച്ചുവെന്നും നിപയാണെന്ന് സംശയമുണ്ടെന്നും അറിയിച്ചതിനാല്‍ 17 മണിക്കൂര്‍ ആംബുലന്‍സിനുള്ളില്‍ തന്നെ കഴിഞ്ഞ ശേഷം പിറ്റേന്ന് കോട്ടക്കടവിലെ സ്വന്തം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് അനസ്.
കഴിഞ്ഞ പതിനാലു ദിവസമായി ക്വാറന്റൈനില്‍ കഴിയുന്ന അനസിനു മറ്റു അസ്വാസ്ഥ്യങ്ങളോ പ്രയാസങ്ങളോ ഒന്നുമില്ലെന്ന് എംഎല്‍എ പറഞ്ഞു.വാര്‍ഡ് കൗണ്‍സിലര്‍മാരായ വി.കെ. അബ്ദുല്‍ അസീസ്, റജീന എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.