കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ
1337338
Friday, September 22, 2023 12:39 AM IST
കോടഞ്ചേരി: കാണാതായ ആളെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി മേക്കോഞ്ഞി കോളനിയിലെ ഭാസ്ക്കരൻ എന്ന വാസു (48)വിനെയാണ് കോളനിക്കു സമീപമുള്ള തോട്ടിൽ മരിച്ച നിലയിൽ കണ്ടത്.
ഭാസ്ക്കരനെ കാണാതായി എന്നറിഞ്ഞത് കോടഞ്ചേരിയിലും തെയ്യപ്പാറയിലുമുള്ളവർ തെരച്ചിൽ ആരംഭിച്ചിരുന്നു. ഇന്നലെ രാവിലെ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ അന്വേഷണം തുടരുന്നതിനിടയിലാണ് ഭാസ്കരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഭാസ്ക്കരനെ കാണാതായത്.