കലാ ലീഗ് ഹുസൈന് കാരാടിയെ ആദരിച്ചു
1337250
Thursday, September 21, 2023 7:43 AM IST
താമരശേരി: കൊടുവള്ളി മണ്ഡലം കലാ ലീഗ് ഹാര്‍മണി ഫിയസ്റ്റയുടെ ഭാഗമായി മണ്ഡലത്തിലെ മുതിര്‍ന്ന കലാകാരന്മാരെ ആദരിക്കുന്നതിന്റെ ഭാഗമായി പ്രശസ്ത എഴുത്തുകാരനും നാടകകൃത്തുമായ ഹുസൈന് കാരാടിയെ ആദരിച്ചു.
ഹുസൈന് കാരാടിക്ക് കലാ ലീഗ് ജില്ലാ ട്രഷറര്‍ എ.കെ. അബ്ബാസ് ഉപഹാരം നല്കി. നാച്ചു അണ്ടോണ, കലാ ലീഗ് മണ്ഡലം പ്രസിഡന്റ് മുജീബ് ആവിലോറ, റഷീദ് സെയിന്‍, ഇഖ്ബാല്‍ പൂക്കോട് എന്നിവര്‍ സംബന്ധിച്ചു.
നിപ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ ഹാര്‍മണി ഫിയസ്റ്റ മാറ്റി വച്ചതിനെ തുടര്‍ന്ന് മുതിര്‍ന്ന കലാകാരന്മാരെ അവരുടെ വീടുകളിലെത്തിയാണ് ആദരിക്കുന്നത്.