ഗോത്രവെളിച്ചം പഠനകേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു
1337249
Thursday, September 21, 2023 7:43 AM IST
കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിന്റെയും കൊടുവള്ളി ബിആർസിയുടെയും സംയുക്താഭിമുഖ്യത്തിൽ ഗോത്രവിഭാഗം കുട്ടികൾക്കായി "ഗോത്രവെളിച്ചം' പഠനകേന്ദ്രങ്ങൾ ആരംഭിച്ചു. എട്ട് കേന്ദ്രങ്ങളാണ് പ്രവർത്തിച്ച് തുടങ്ങിയത്.
ഓൺലൈൻ ക്ലാസുകൾ കാണാനുള്ള സൗകര്യങ്ങളും പഠന പിന്തുണ നൽകാനുള്ള അധ്യാപകരും കേന്ദ്രങ്ങളിൽ പ്രവർത്തന രംഗത്ത് ഉണ്ട്. ഗോത്രവെളിച്ചം പദ്ധതി വട്ടച്ചിറ സാംസ്കാരിക നിലയത്തിൽ കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ താമരശേരി എഇഒ സതീഷ് കുമാർ, കൊടുവള്ളി ബിപിസി മെഹറലി, വാർഡ് മെമ്പർമാരായ റോസിലി മാത്യു, സിസിലി ജേക്കബ്, ലിസി ചാക്കോ, ഊരുമൂപ്പൻ അയ്യപ്പൻ എന്നിവർ പ്രസംഗിച്ചു.