വീട്ടമ്മയെ കാണാതായതായി പരാതി
1337247
Thursday, September 21, 2023 7:43 AM IST
മുക്കം: വീട്ടമ്മയെ കാണാതായതായി പരാതി. മണാശേരി മാമ്പറ്റ ചെറോപാലിയിൽ ബാലകൃഷ്ണന്റെ ഭാര്യ വിജയകുമാരി (57) നെയാണ് കഴിഞ്ഞ ഞായറാഴ്ച പകൽ മൂന്ന് മണിക്ക് ശേഷം വീട്ടിൽ നിന്നും കാണാതായത്. ഇവരുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
167 സെ.മീ. ഉയരം, ഇരുനിറം, മെലിഞ്ഞ ശരീരവുമാണ്. ചുവപ്പ് കളർ സാരിയാണ് കാണാതാവുമ്പോഴുള്ള വേഷം. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മുക്കം പോലീസ് സ്റ്റേഷനിൽ നേരിട്ടോ 9497947245, 04952297133 എന്നീ ഫോൺ നമ്പറുകളിലോ അറിയിക്കണമെന്ന് മുക്കം സ്റ്റേഷൻ ഹൗസ് ഓഫീസർ അറിയിച്ചു.