എക്സ്ക്കവേറ്ററും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1337039
Wednesday, September 20, 2023 11:18 PM IST
മുക്കം: തോട്ടുമുക്കം -വാലില്ലാപ്പുഴ റോഡിൽ പുതിയനിടത്ത് എക്സ്ക്കവേറ്ററും (മണ്ണുമാന്തി യന്ത്രം) ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തോട്ടുമുക്കം മാടാമ്പി കൂറപൊയിൽ സുധീഷ് (30) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു അപകടം നടന്നത്. തോട്ടുമുക്കത്ത് നിന്ന് വാലില്ലാപുഴയിലേക്ക് വരികയായിരുന്ന ബൈക്കും എതിരേ വന്ന എക്സ്ക്കവേറ്ററുമാണ് കൂട്ടിയിടിച്ചത്.
ഉടൻ തന്നെ സുധീഷിനെ മണാശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. എക്സ്ക്കവേറ്ററിന് ലൈറ്റും നമ്പർ പ്ലേറ്റും ഇല്ലായിരുന്നുവെന്ന് സൂചനയുണ്ട്. പിതാവ്: പ്രകാശൻ. മാതാവ്: ശോഭന. ഭാര്യ: രജനി. സഹോദരങ്ങൾ: ധന്യ, മനോജ്.