പന്നിക്കോട്ടൂരിൽ കാട്ടാന വീണ്ടും കൃഷി തകർത്തു
1336984
Wednesday, September 20, 2023 7:38 AM IST
ചക്കിട്ടപാറ: പഞ്ചായത്ത് ഒന്നാം വാർഡ് പന്നിക്കോട്ടൂർ മേഖലയിൽ കാട്ടാന ജനവാസ കേന്ദ്രത്തിലിറങ്ങി കൃഷി നാശം വിതച്ചു. കർഷകൻ എടച്ചേരി ഇ.വി. ജെയിംസിന്റെ കൃഷിയിടത്തിലാണ് കമുക്, വാഴ, തെങ്ങ് തുടങ്ങിയ കൃഷി വിളകൾ നശിപ്പിച്ചത്.
നാളുകൾക്ക് മുമ്പാണ് ഈ കർഷകന്റെ ഒട്ടേറെ കൃഷി കാട്ടാനകളിറങ്ങി വ്യാപകമായി നശിപ്പിച്ചത്. തുടർച്ചയായി കൃഷി നാശം വരുത്തിയിട്ടും ആനകളെ തടയാൻ വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ആനകളെ തടയാൻ ശാശ്വത പരിഹാരം കാണാൻ അടിയന്തര നടപടി വേണമെന്നാണ് കർഷകരും ആവശ്യപ്പെടുന്നത്.