കുന്നമംഗലത്ത് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു
1300810
Wednesday, June 7, 2023 10:27 PM IST
കോഴിക്കോട്: കുന്നമംഗലത്ത് ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവമ്പാടി പുല്ലൂരാംപാറ പരേതനായ തച്ചംകുന്നേല്‍ വില്‍സന്റെ മകന് ആനന്ദ് വില്‍സണ്‍ (25) ആണ് മരിച്ചത്. കേരള ബാങ്ക് ശാഖയ്ക്ക് സമീപം ഇന്നലെ രാവിലെ 10ഓടെയാണ് അപകടം.
കാരന്തൂര്‍ ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ആനന്ദിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആനന്ദിന്റെ അച്ഛൻ വില്‍സണ്‍ മരിച്ചിട്ട് ഏതാനും ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളൂ. അമ്മ: മേഴ്സി. സഹോദരങ്ങള്‍: ബെന്‍സണ്‍, ബിന്‍സി.