തോട്ടുമുക്കം: സെന്റ് അൽഫോൻസ പാലിയേറ്റീവ് കെയർ ആൻഡ് ചെറിയാട്ടിക് ആൻഡ് കെയർ സൊസൈറ്റി പാലിയേറ്റീവ് ദിനം ആചരിച്ചു.
താമരശേരി രൂപത അൽഫോൻസ പാലിയേറ്റിവ് കെയർ ഡയറക്ടർ ഫാ. ജോസഫ് പുത്തൻപുര ഉദ്ഘാടനം ചെയ്തു. ഫാ. ആന്റോ മൂലയിൽ അധ്യക്ഷത വഹിച്ചു. താമരശേരി രൂപതാ പാലീയേറ്റിവ് പ്രസിഡന്റ് എൻ.ഡി. ലൂക്കാ , സെക്രട്ടറി മാത്യു തേരകം, ജയ്സൽ തിരുവമ്പാടി, ജിയോ തോമസ്, ചിന്നമ്മ മാത്യു, ടി.ജെ. ജോയി, ടി.വി. മാത്യു എന്നിവർ പ്രസംഗിച്ചു. മേഖല ഭാരവാഹികളായി ജിയോ വെട്ടുകാട്ടിൽ (പ്രസിഡന്റ്), ജെസ്സി മാത്യു (വൈസ് പ്രസിഡന്റ്), ചിന്നമ്മ മാത്യു (സെക്രട്ടറി), എവിൻ മേമന (ജോയിന്റ് സെക്രട്ടറി), ടി.ജെ. ജോയി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.