പേരാമ്പ്ര വിക്ടറി ട്രേഡേഴ്സിലെ ഗുണ്ടാ വിളയാട്ടം; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന്
1299603
Saturday, June 3, 2023 12:16 AM IST
പേരാമ്പ്ര: തൊഴിലാളികളെ പിരിച്ചുവിട്ടു എന്ന വ്യാജ ആരോപണം ഉന്നയിച്ച് പേരാമ്പ്രയിൽ പ്രവർത്തിക്കുന്ന വിക്ടറി ട്രേഡേഴ്സ് എന്ന സ്ഥാപനം അടച്ചുപൂട്ടിക്കാൻ ശ്രമിക്കുകയും പ്രകടനവുമായി എത്തി സ്ഥാപനം അടിച്ചു തകർക്കുകയും ചെയ്ത ഗുണ്ടകൾക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
കേന്ദ്ര കേരള സർക്കാരിന്റെ അനുയായികളായ തൊഴിലാളി യൂണിയൻ പ്രവർത്തകരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനുള്ള ആർജ്ജവം പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല എങ്കിൽ ശക്തമായ സമരവുമായി യൂത്ത് വിംഗ് മുന്നോട്ടു വരുമെന്നും മുന്നറിയിപ്പ് നൽകി.
പേരാമ്പ്രയിലെ വ്യാപാരികൾക്ക് ഐക്യദാർഢ്യം അർപ്പിച്ച് യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകരയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.