ദമ്പതിമാർ ജീവനൊടുക്കിയ നിലയിൽ
1299582
Friday, June 2, 2023 11:58 PM IST
കൊയിലാണ്ടി: ദന്പതിമാർ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം വെണ്ണി പുറത്ത് അശോക് കുമാർ എന്ന ഉണ്ണി (43), ഭാര്യ അനു രാജൻ (35) എന്നിവരെയാണ് വീട്ടുപറമ്പിലെ പ്ലാവിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അശോക് കുമാർ തിരുവനന്തപുരം എൽഎസ്ജിഡി ഓഫീസിലെ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റാണ്.
പരേതനായ മാധവൻ നായരുടെയും, ദേവി അമ്മയുടെയും മകനാണ്. സഹോദരങ്ങൾ: രാധാകൃഷ്ണൻ, രാജു (സെക്രട്ടറിയേറ്റ് ഡെപ്യൂട്ടി ഡയറക്ടർ). ഇടുക്കി കുതിരക്കല്ല്മരിയപ്പുറം അനന്തൻ പാലത്തിൽ സ്വദേശിയാണ് അനു രാജൻ. പോലീസിൽ ഇന്റലിജന്റ് വിംഗിലെ ഗ്രേഡ് 2 ജീവനക്കാരിയായിരുന്നു. മോളിയാണ് അമ്മ. കൊയിലാണ്ടി തഹസിൽദാർ സി.പി. മണി ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
വടകര ഡിവൈഎസ്പി ആർ. ഹരിപ്രസാദ്, എഎസ്പി ശക്തി സിംഗ് ആര്യ. കൊയിലാണ്ടി സിഐ എം.വി. ബിജു, കൊയിലാണ്ടി എസ്ഐ പി.എം. ശൈലേഷ്, ഗ്രേഡ് എസ്ഐമാരായ വിശ്വൻ പുതിയെടുത്ത്, ദിലീഫ് തുടങ്ങിയവർ നടപടികൾക്ക് നേതൃത്വം നൽകി.