400 ഗ്രാം എംഡിഎംഎയുമായി രണ്ടു പേർ പിടിയിൽ
1299105
Thursday, June 1, 2023 12:01 AM IST
കോഴിക്കോട്: ലോറിയിൽ കടത്തുകയായിരുന്ന 400 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. ദേശീയപാത ബൈപാസിൽ പന്തീരാങ്കാവ് കൂടത്തുംപാറ ഭാഗത്ത് വച്ചാണ് കെഎൽ 58 ഡി 7799 നമ്പർ നാഷണൽ പെർമിറ്റ് ലോറിയിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയത്.
ലോറിയിലുണ്ടായിരുന്ന പുളിക്കൽ സ്വദേശി നൗഫൽ (32), ഫറോക്ക് നല്ലൂർ ജംഷീർ (28) എന്നിവരെ അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ നിന്ന് രാമനാട്ടുകര ഭാഗത്തേക്ക് വരികയായിരുന്നു ലോറി.
12 ലക്ഷത്തിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ പ്രകാശ് പടന്നയിൽ, പന്തീരാങ്കാവ് എസ്ഐ ധനജ്ഞയ ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്.
രാമനാട്ടുകര, പന്തീരാങ്കാവ് ഭാഗങ്ങളിൽ വിൽപന നടത്തുന്നതിനാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പോലിസ് പറഞ്ഞു.