ഹര്‍ഷിന കുഴഞ്ഞു വീണു; മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചു
1299102
Thursday, June 1, 2023 12:01 AM IST
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നില്‍ സമരം നടത്തുന്ന ഹര്‍ഷിന സമരപ്പന്തലില്‍ കുഴഞ്ഞു വീണു.
ഇന്നലെ വൈകുന്നേരം സമര സമിതി ചെയര്മാന് ദിനേശ് പെരുമണ്ണ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് ഹര്‍ഷിനക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തത്. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെത്തിച്ച് ചികിത്സ നല്കി. രക്തസമ്മർദം കുറഞ്ഞതാണ് കുഴഞ്ഞു വീഴാൻ കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഹര്‍ഷിനക്ക് സമര പന്തലില്‍ എത്താന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ സമര സമിതി പ്രതിഷേധം തുടരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇന്നലെ സമരത്തിന്റെ പത്താം ദിവസമായിരുന്നു. മഹിളാ കോണ്‍ഗ്രസ്, കേരള കലാ ലീഗ് , എസ്ഡിപിഐ, എംഎസ്എഫ് പ്രവര്‍ത്തകര്‍ ഹര്‍ഷിനക്ക് ഐക്യ ദാര്‍ഢ്യവുമായി എത്തി.സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സമരം എത്രയും പെട്ടെന്ന് ഒത്തുതീര്പ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ ആറി രാവിലെ 10ന് ഹര്‍ഷിനയുടെ നാട്ടുകാര്‍ പ്രിന്‍സിപ്പല്‍ ഓഫീസ് മാര്‍ച്ച് നടത്തുമെന്നും സമരസമിതി അറിയിച്ചു.