മാർച്ചും ധർണയും നടത്തി
1299101
Thursday, June 1, 2023 12:00 AM IST
കോഴിക്കോട്: ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ദേശീയതലത്തിൽ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരേ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
വലക്കയറ്റം തടയുക, കോർപ്പറേറ്റ് -വർഗീയ പ്രീണന നയങ്ങൾ അവസാനിപ്പിക്കുക, ഭരണ ഘടനയെ ദുർബലപ്പെടുത്തുന്ന നടപടികൾ അവസാനിപ്പിക്കുക,ദില്ലിയിലെ ഗുസ്തി താരങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്ത്തീർപ്പ് ആക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ടി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രാംദാസ് വെങ്ങേരി അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ബഷീർ പൂവാട്ട്പറമ്പ്, കെ.പി. അനസ് മാസ്റ്റർ, മോഹൻ കാട്ടാശ്ശേരി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി. രാഹുലൻ, എ.കെ. ചന്തം, മനോജ് കാരന്തൂർ, ശക്തിധർ പനോളി, എ.കെ. സജി തുടങ്ങിയവർ പ്രസംഗിച്ചു.