ലോക പുകയിലരഹിത ദിനാചരണം: തിരുവമ്പാടിയിൽ മനുഷ്യച്ചങ്ങല തീർത്തു
1299098
Thursday, June 1, 2023 12:00 AM IST
തിരുവമ്പാടി: പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ അഭിമുഖ്യത്തിൽ ലോക പുകയില രഹിത ദിനാചരണത്തിന്റെ ഭാഗമായി ലഹരിക്കെതിരേ മനുഷ്യ ചങ്ങല തീർത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് മനുഷ്യചങ്ങല ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ അധ്യക്ഷത വഹിച്ചു. "നമുക്ക് ഭക്ഷണമാണ് വേണ്ടത് പുകയിലയല്ല ' എന്ന വിഷയത്തിൽ മെഡിക്കൽ ഓഫീസർ ഡോ. ഫെസിന ഹസ്സൻ ക്ലാസ്സെടുത്തു.വാർഡ് മെമ്പര്‍ കെ.എം. മുഹമ്മദലി പുകയില രഹിത ദിനാചണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വാർഡ് മെമ്പർമാരായ കെ.എം. ഷൗക്കത്തലി, ഷൈനി ബെന്നി, അപ്പു കോട്ടയിൽ, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ , പിഎച്ച്എൻ എൻ.വി. ഷില്ലി, സിഡിഎസ് ചെയർപേഴ്സൺ പ്രീതി രാജീവ്, കെഎംസിടി നഴ്സിംഗ് കോളജ് ലെക്ചറർ ഷിർസി സൂസൻ ഏലിയാസ്, ട്യൂട്ടർ നസ്മിന റഹിം, സിഡിഎസ് മെമ്പർ സ്മിത ബാബു , റോട്ടറി ക്ലബ് ഭാരവാഹികളായ ഹാരിസൺ, ഡോ. എൻ.എസ്. സന്തോഷ്, ഡോ. ബെസ്റ്റി ജോസ് , എൻഎച്ച്എം പിആർഒ രഞ്ജു ജോർജ് എന്നിവർ പ്രസംഗിച്ചു. മനുഷ്യച്ചങ്ങലയിൽ ആരോഗ്യ പ്രവർത്തകർ , കുടുംബശ്രീ പ്രവർത്തകർ, കെഎംസിടി നഴ്സിംഗ് കോളജ് വിദ്യാർഥികൾ, സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർഥികൾ, ആശാ പ്രവർത്തകർ, റോട്ടറി ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.