അനിശ്ചിതകാല സത്യഗ്രഹസമരത്തിന് പിന്തുണയുമായി യൂത്ത് ഫ്രണ്ട്-ജേക്കബ്
1298850
Wednesday, May 31, 2023 4:59 AM IST
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ ഹർഷിന നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹസമരത്തിന് യൂത്ത് ഫ്രണ്ട് -ജേക്കബ് ജില്ല കമ്മിറ്റി യോഗം പിന്തുണ പ്രഖ്യാപിച്ചു. അവർക്ക് അർഹമായ നഷ്ടപരിഹാരവും സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു . ജില്ല പ്രസിഡന്റ് ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, യൂസഫ് പള്ളിയത്ത്, പി.എം ഷുക്കൂർ,പി.കെ സനീഷ്, പി.എം നിസാർ, പി.എ ബബീഷ് പ്രസംഗിച്ചു.