കുന്നമംഗലം: ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പൊറ്റമ്മല്‍ ഫെബിന് (41 ) ആണ് മരിച്ചത്. കഴിഞ്ഞ എട്ടിന് കാരന്തൂര്‍ ഓവുങ്ങര വച്ച് ഓട്ടോറിക്ഷ ഇടിച്ച പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈസ്റ്റ് കാരന്തൂര്‍ പൂക്കോയ തങ്ങള്‍ പാലിയിറ്റീവ് വോളണ്ടിയറും വാര്‍ഡ് 20 വനിതാലീഗ് ഭാരവാഹിയുമായിരുന്നു. ഭര്‍ത്താവ്: മജീദ് ( ഓട്ടോ ഡ്രൈഡവര്‍ ). മക്കള്‍: ഫിനു നഫീസത്ത് , അനൂഫ്. ചന്ദ്രിക ദിനപത്രം മുന്‍ ഫോട്ടോ ഗ്രാഫര്‍ ആലി കോവൂരിന്റെയും സുഹറയുടേയും മകളാണ്.