കാട്ടുപോത്ത് ആക്രമിച്ച സംഭവം; കട്ടിപ്പാറ സംയുക്ത കര്‍ഷക കൂട്ടായ്മ പ്രതിഷേധിച്ചു
1298434
Tuesday, May 30, 2023 12:10 AM IST
താമരശേരി: അമരാട് മലയിലെ കൃഷിയിടത്തില്‍ റബര്‍ ടാപ്പിംഗ് ജോലി ചെയ്തു കൊണ്ടിരുന്ന അരീക്കരക്കണ്ടി റിജേഷിനെ ശനിയാഴ്ച രാവിലെ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കട്ടിപ്പാറ സംയുക്ത കര്‍ഷക കൂട്ടായ്മ പ്രതിഷേധിച്ചു.
റിജേഷ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. നിര്‍ധന കുടുംബവും ഭിന്നശേഷിക്കാരനുമായ റിജേഷിന്റെ കുടുംബത്തിന് ആവശ്യമായ സാമ്പത്തിക സഹായം വനം വകുപ്പ് ഉടന്‍ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.
വന്യ മൃഗങ്ങള്‍ കൃഷിയിടത്തിലിറങ്ങുന്നതിനും കര്‍ഷകരെ ആക്രമിക്കുന്നതിനുമെതിരേ താമരശേരി ഫോറസ്റ്റ് ഓഫിസിന് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാന്‍ യോഗം തിരുമാനിച്ചു.
യോഗത്തില്‍ കണ്‍വീനര്‍ രാജു ജോണ്‍ അധ്യക്ഷത വഹിച്ചു. കെ.വി. സെബാസ്റ്റ്യന്‍, ഏറത്ത് സെബാസ്റ്റ്യന്‍, കെ.ജെ. മാത്യു, കെ.വി. സലിം, പ്രകാശന് കട്ടിപ്പാറ, സി.എം. ഫൈസല്‍, എ.കെ. അശോകന്, ബാബു ചെട്ടിപ്പറമ്പില്‍, സജി ടോപ്പാസ്, എന്നിവര്‍ പ്രസംഗിച്ചു.