മാലിന്യ മുക്ത കൂടരഞ്ഞി ക്യാമ്പയിൻ; മഴക്കാല പൂർവ ശുചീകരണം നടത്തി
1298172
Monday, May 29, 2023 12:06 AM IST
കൂടരഞ്ഞി: സംസ്ഥാന സർക്കാരിന്റെ " നവകേരളം വൃത്തിയുള്ള കേരളം', "വലിച്ചെറിയൽ മുക്ത കേരളം' ക്യാമ്പയിനുകളുടെ ഭാഗമായി കൂടരഞ്ഞി പഞ്ചായത്ത് വിവിധ സംഘടനകളുമായി ചേർന്ന് മഴക്കാല പൂർവ ശുചീകരണം നടത്തി. കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്ര പരിസരം, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയർസെക്കൻഡറി സ്കൂൾ പരിസരം ഉൾപ്പെടെ ആശുപത്രിയിലേക്കുള്ള റോഡിന്റെ ഇരുവശവും ശുചീകരണം നടത്തി.
സംഘടനാ പ്രതിനിധികളായ ഷാജി കടമ്പനാട്ട്, ഷൈജു കോയിനിലം, ജോസ് മൂക്കിലികാട്ട്, അവറാച്ചൻ വെട്ടിക്കൽ, ജോബി പുതിയേടത്ത്, ജോയിസ് പെണ്ണാപറമ്പിൽ, ബാബു ഐക്കരശേരി, ജയ്മോൻ മാതാളികുന്നേൽ, ജിജി മച്ചുകുഴിയിൽ, റോണി തോണിക്കുഴിയിൽ, ഷിന്റോ ചുരിളിയിൽ, ജയ്സൺ മങ്കര, വിനോദ് പെണ്ണാപറമ്പിൽ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.