സിവില്‍ സ്റ്റേഷന് മാര്‍ച്ചും ധര്‍ണയും നടത്തി
1297363
Thursday, May 25, 2023 11:56 PM IST
കോഴിക്കോട്: കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (കെജിഒഎഫ്) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ മാർച്ചം ധർണയും നടത്തി.
പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, അർഹതപ്പെട്ട പ്രൊഫഷണൽ വിഭാഗം ജീവനക്കാർക്ക് കരിയർ അഡ്വാൻസ്മെന്റ് സ്കീം അനുവദിക്കുക, ലീവ് സറണ്ടർ പുനഃ സ്ഥാപിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക, കരാർ കാഷ്വൽ നിയമനങ്ങൾ നിർത്തലാക്കുക, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ചെറുക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദലിന് ശക്തി പകരുക, പണിമുടക്കവകാശം സംരക്ഷിക്കുക, ഗസറ്റഡ് ജീവനക്കാർക്ക് കോമ്പൻസേറ്ററി ലീവ് പുനഃസ്ഥാപിക്കുക, ഓണ്‍ലൈൻ സ്ഥലം മാറ്റം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (കെജിഒഎഫ്) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ മാർച്ചം ധർണയും നടത്തിയത്.
സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. കെജിഒഎഫ് ജില്ലാ പ്രസിഡന്റ് സാജിദ് അഹമ്മദ് അധ്യക്ഷത വഹിച്ചു.
കെജിഒഎഫ് ജില്ലാ സെക്രട്ടറി ഡോ. കെ.എം. ജെറീഷ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.എം. പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ, ജയപ്രകാശ്, സംസ്ഥാന കമ്മിറ്റിയംഗം ടി.എം. സജീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.