ഹാപ്പി ഹിൽ പദ്ധതിയുടെ ഭാഗമായി ബീച്ച് സന്ദർശനം നടത്തി
1282727
Friday, March 31, 2023 12:07 AM IST
ദേവഗിരി: കോഴിക്കോട് ജില്ലാ ഭരണകുടത്തിന്റെയും സാമൂഹ്യ നീതി-വനിതാ ശിശു വികസന വകുപ്പുകളുടെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന "ഹാപ്പി ഹിൽ' പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജ് മായനാട് ആശാഭവൻ കെയർ ഹോമിലെ അന്തേവാസികൾ സന്ദർശിച്ചു.
വിവിധ തരത്തിലുള്ള കലാപരിപാടികളും സിനിമ പ്രദർശനവും കോളജിൽ വച്ച് നടത്തി. തുടർന്ന് കോളജ് വിദ്യാർഥികൾ ആശാഭവൻ അന്തേവാസികളുമായി കോഴിക്കോട് ബീച്ച് സന്ദർശിച്ചു.
മുതുകാട് അംബേദ്കർ മുക്കിൽ കുടിവെള്ള ക്ഷാമം
ചക്കിട്ടപാറ: പഞ്ചായത്ത് ഏഴാം വാർഡിൽ ഉൾപ്പെട്ട അംബേദ്കർ മുക്ക്, കളരിമുക്ക്, എസ്റ്റേറ്റ്മുക്ക് തുടങ്ങിയ മേഖലകളിൽ കുടിവെള്ള ക്ഷാമം.
ഇവിടെയുള്ള ജലനിധിയുടെ കുടിവെള്ള പദ്ധതികളിലെ വെള്ളം വറ്റിയതോടെ അൻപതോളം വരുന്ന കുടുംബങ്ങളാണ് ആവശ്യാനുസരണം വെള്ളമില്ലാതെ ബുദ്ധിമുട്ടിലായത്. ഈ പ്രദേശങ്ങളിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാഹനത്തിൽ വെള്ളമെത്തിച്ചു നൽകുകയാണ്. വാർഡ് അംഗം രാജേഷ് തറവട്ടത്തിന്റെ നേതൃത്വത്തിൽ വാർഡിൽ കുടിവെള്ളം വിതരണം ചെയ്തു.