പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു
Friday, March 31, 2023 12:07 AM IST
കൊ​ടു​വ​ള്ളി: മാ​നി​പു​രം റോ​ഡി​ൽ കെ​എം​ഒ കോ​ള​ജി​ന് സ​മീ​പം റോ​ഡി​ൽ ജ​ല അ​തോ​റി​റ്റി​യു​ടെ പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​വാ​ൻ തു​ട​ങ്ങി​യി​ട്ട് ദി​വ​സ​ങ്ങ​ളാ​യി. പൈ​പ്പ് പൊ​ട്ടി വെ​ള്ളം പു​റ​ത്തേ​ക്ക് വ​ലി​യ ശ​ക്തി​യോ​ടെ വ​ന്ന​തോ​ടെ വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ദി​വ​സം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി ഈ ​കു​ഴി​യി​ൽ വീ​ണ് പ​രി​ക്കു​പ​റ്റി. ഇ​തോ​ടു​കൂ​ടി ജ​ന​ങ്ങ​ൾ ഈ ​കു​ഴി​യി​ൽ ചെ​ടി ന​ട്ടി​രി​ക്കു​ക​യാ​ണ്. കൊ​ടു​വ​ള്ളി മു​നി​സി​പ്പാ​ലി​റ്റി​യേ​യും കൊ​ടു​വ​ള്ളി​ജ​ല അ​തോ​റി​റ്റി അ​ധി​കൃ​ത​രോ​ടും പ​ല ത​വ​ണ പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും​ആ​രും ഇ​തു​വ​രെ എ​ത്തി നോ​ക്കി​യി​ല്ല​ന്നാ​ണ് ജ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്.