ഡി-അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ൽ പ്ര​ത്യേ​ക വാ​ർ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Wednesday, March 29, 2023 11:40 PM IST
കോ​ഴി​ക്കോ​ട്: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വി​മു​ക്തി മി​ഷ​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി- ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ൽ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യു​ള്ള പ്ര​ത്യേ​ക വാ​ർ​ഡ് ഒ​രു​ങ്ങു​ന്നു.

വാ​ർ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് നി​ർ​വ​ഹി​ക്കും. തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ എം ​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും, എ​ക്സൈ​സ്, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും. ഡി -​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ല​ഹ​രി​യി​ൽ നി​ന്നും മോ​ച​നം സാ​ധ്യ​മാ​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക വാ​ർ​ഡ് ആ​രം​ഭി​ക്കു​ന്ന​ത്.