നിരോധിത പുകയില ഉത്പന്നവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ
1282272
Wednesday, March 29, 2023 11:38 PM IST
നാദാപുരം: വാഹന പരിശോധനക്കിടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി ബംഗാൾ സ്വദേശി എക്സൈസ് പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശി മുസ്തഫ (35) ആണ് പിടിയിലായത്. നാദാപുരം റെയിഞ്ച് എക്സൈസ് സംഘം ബുധനാഴ്ച്ച രാവിലെ 11 ന്നോടെ കായപ്പനിച്ചിൽ നടത്തിയ വാഹന പരിശോധനയിലാണ് ആറ് കിലോ നിരോധിത പുകയില ഉത്പന്നവുമായി ഇയാൾ പിടിയിലായത്.
നാദാപുരം റെയിഞ്ച് ഇൻസ്പെക്ടർ കെ.വി മുരളിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എ.കെ ശ്രീജിത്ത്, സിഇഒമാരായ വി.സി വിജയൻ, കെ.കെ ജയൻ, വനിതാ സിഇഒ വിനയ, ഡ്രൈവർ പ്രജീഷ് എന്നിവരടങ്ങുന്ന സംഘമാണ് വാഹന പരിശോധന നടത്തിയത്.