വനിതാ ദിനം: രചനാ മത്സര വിജയികളെ പ്രഖാപിച്ചു
1281440
Monday, March 27, 2023 12:27 AM IST
കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ വനിതാശിശു വികസന വകുപ്പ്, കുടുംബശ്രീ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കഥ- കവിത രചനാ മത്സരത്തിന്റെ വിജയികളെ പ്രഖാപിച്ചു. കഥാ രചനാ മത്സരത്തിൽ കെ.കെ ബീന വടക്കേടത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബി. അശ്വതി രണ്ടാം സ്ഥാനവും അനൂപ മൂന്നാം സ്ഥാനവും നേടി. കവിത രചനാ മത്സരത്തിൽ എൻ.പി വിനീതക്കാണ് ഒന്നാം സ്ഥാനം. കെ. ഹിൽന രണ്ടാം സ്ഥാനവും ബി. അശ്വതി മൂന്നാം സ്ഥാനവും നേടി.
കൂരാച്ചുണ്ടിൽ ആരോഗ്യ ജാഗ്രതാ സമിതി യോഗം ചേർന്നു
കൂരാച്ചുണ്ട്: പഞ്ചായത്ത് തല ആരോഗ്യ ജാഗ്രതാ സമിതി യോഗം ചേർന്നു. വാർഡ് തല സാനിറ്റേഷൻ കമ്മിറ്റി പുനഃസംഘടിപ്പിക്കാനും 30 നുള്ളിൽ വാർഡുകളിൽ 50 വീടുകൾ ഉൾപ്പെടുന്ന ക്ലസ്റ്റർ രൂപീകരിക്കാനും ഏപ്രിൽ എഴിനുള്ളിൽ ശുചീകരണ പ്രവർത്തനം നടത്താനും യോഗം തീരുമാനിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ് അധ്യക്ഷത വഹിച്ചു. വിവിധ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഒ.കെ അമ്മദ്, ഡാർളി എബ്രഹാം, സിമിലി ബിജു, അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപരി സംഘടനാ പ്രതിനിധികൾ, ആശ വർക്കർമാർ, സിഡിഎസ് ചെയർപേഴ്സൺ, ഹരിത കർമ സേന കോ- ഓർഡിനേറ്റർ എന്നിവർ പ്രസംഗിച്ചു.