ആയഞ്ചേരിയിൽ പച്ചക്കറി കൃഷികൾ നശിപ്പിച്ചതായി പരാതി
1281432
Monday, March 27, 2023 12:27 AM IST
നാദാപുരം: ആയഞ്ചേരി കുറ്റിവയലിൽ പച്ചക്കറി കൃഷി നശിപ്പിച്ചതായി പരാതി.
എടക്കണ്ടി വിജയൻ, നാല് പുരക്കൽ ശ്രീജേഷ് എന്നിവരുടെ പച്ചക്കറി കൃഷികളാണ് കഴിഞ്ഞ ദിവസം സാമൂഹ്യ ദ്രോഹികൾ പിഴുതെടുത്തത്.
എടക്കണ്ടി വിജയൻ പാടത്ത് നടത്തിയ കൃഷിയും, ശ്രീജേഷ് വീടിനോട് ചേർന്ന പറമ്പിലുണ്ടാക്കിയ കൃഷിയുമാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. വെള്ളരി, പാവക്ക, പടവലം, വെണ്ട എന്നിവ വേരോടെ പിഴുതെടുത്ത നിലയിലായിരുന്നു. വെള്ളരി വിളവെടുക്കാനായ സമയത്താണ് കൃഷി നശിപ്പിച്ചത്. നാദാപുരം പോലീസ് സംഭവ സ്ഥലത്ത് പരിശോധന നടത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.