കൂരാച്ചുണ്ട്: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ മലബാർ ബ്രാഞ്ച്, കോഴിക്കോട് ഡെന്റൽ കോളജ് എൻഎസ്എസ് യൂണിറ്റ്, കൂരാച്ചുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കക്കയം ജിഎൽപി സ്കൂളിലെ വിദ്യാർഥികൾക്കും അമ്പലക്കുന്ന് ആദിവാസി കോളനി നിവാസികൾക്കും ദന്ത ചികിത്സാ ക്യാമ്പും, ബോധവത്കരണ പരിപാടിയും സംഘടിപ്പിക്കുന്നു. 27 മുതൽ 29 വരെയുള്ള ക്യാമ്പ് രാവിലെ പത്ത് മുതൽ ഒന്ന് വരെയാണ് നടക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്യും.