നിയമസഭ നടക്കരുതെന്ന യുഡിഎഫ് നിലപാട് അപഹാസ്യം: എൽഡിഎഫ്
1280357
Thursday, March 23, 2023 11:40 PM IST
കോഴിക്കോട്: ജനകീയ പ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കാനും പരിഹരിക്കാനും തയാറാവുന്നതിന് പകരം സ്പീക്കറെ കയ്യേറ്റം ചെയ്യാനും സഭ നിർത്തിവെപ്പിക്കാനുമുള്ള യുഡിഎഫ് നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എൽഡിഎഫ് ജില്ലാകമ്മിറ്റി വ്യക്തമാക്കി. സഭാ നടപടികൾ സംബന്ധിച്ച് സ്പീക്കറുടെ അധികാരം വളരെ വ്യക്തമാണ്. അടിയന്തര പ്രമേയങ്ങൾ അനുവദിക്കുന്നതും നിഷേധിക്കുന്നതും ഇതാദ്യമല്ല. എന്നാൽ സഭ കലാപ ഭൂ
മിയാക്കി ജനകീയ പ്രശ്നങ്ങളിൽ നിന്ന് യുഡിഎഫ് ഒളിച്ചോടുകയാണ് എന്ന് എൽഡിഎഫ് ജില്ലാകമ്മിറ്റി യോഗം വിലയിരുത്തി. യോഗത്തിൽ കെ.കെ.ബാലൻ അധ്യക്ഷത വഹിച്ചു. പി. മോഹനൻ, ടി.വി.ബാലൻ, കെ.കെ. ലതിക, കെ.കെ. ദിനേശൻ, മുക്കം മുഹമ്മദ്, എം.പി. ശിവാനന്ദൻ, കെ.കെ. അബ്ദുള്ള, എൻ.സി. മോയിൻകുട്ടി, പി.ആർ. സുനിൽസിംഗ്, വി.ഗോപാലൻ എന്നിവർ പ്രസംഗിച്ചു.