ശാന്തിനഗര്‍ പാടശേഖരത്തില്‍ ഡ്രോണ്‍ പരീക്ഷണം കൗതുകമായി
1280346
Thursday, March 23, 2023 11:40 PM IST
കോഴിക്കോട്: വേളം പഞ്ചായത്തിലെ ശാന്തിനഗര്‍ പാടശേഖരത്തില്‍ ഡ്രോണ്‍ പരീക്ഷണം കൗതുകമായി. നെല്‍കൃഷിക്ക് വളപ്രയോഗത്തിനായാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചത്.
കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രത്തിന്റെയും വേളം കൃഷി ഭവന്റെയും നേതൃത്വത്തിലാണ് ഡ്രോണ്‍ ഉപയോഗിച്ച് സൂക്ഷമമൂലകങ്ങള്‍ തളിക്കുന്നതിന്റെ പ്രദര്‍ശനം നടത്തിയത്.
കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ കെഎയു സമ്പൂര്‍ണ മള്‍ട്ടിമിക്സ് എന്ന സൂക്ഷമ വളക്കൂട്ടാണ് ഡ്രോണ്‍ ഉപയോഗിച്ച് തളിച്ചത്. കര്‍ഷകര്‍ക്കായി നെല്ല്, വാഴ, പച്ചക്കറി കൃഷി എന്നിവക്കായി ഉപയോഗിക്കാന്‍ സൂക്ഷമ മൂലകങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
പെരുവയല്‍ പാടശേഖരത്തിലും ഡ്രോണ്‍ ഉപയോഗിച്ച് വളം പ്രയോഗിക്കുന്നതിന്റെ പ്രദര്‍ശനവും നടത്തി. ഡ്രോണ്‍ പറത്തലിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നഈമ കുളമുള്ളതില്‍ നിര്‍വഹിച്ചു.