തെരുവ് നായകളിൽ നിന്നും മലമാന്‍ രക്ഷയായത് ഓനിപ്പുഴ
1278956
Sunday, March 19, 2023 12:59 AM IST
പെരുവണ്ണാമൂഴി: തെരുവ് നായകളുടെ ആക്രമണത്തിൽ നിന്നും മലമാൻ ഓടി രക്ഷപ്രാപിച്ചത് പുഴയിൽ. കഴിഞ്ഞ ദിവസം പെരുവണ്ണാമൂഴി ചെങ്കോട്ടക്കൊല്ലിയിലെ ദുർഗ ദേവീ ക്ഷേത്രത്തിന് സമീപം വനാതിർത്തിയിലാണ് തെരുവ് നായകൾ ഓടിച്ച മലമാൻ ഓടി ഓനിപ്പുഴയിൽ ചാടി അഭയം തേടിയത്. തുടർന്ന് വാർഡ് അംഗം രാജേഷ് തറവട്ടത്ത് പെരുവണ്ണാമൂഴി വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി മലമാനെ കാട്ടിലേക്ക് വിടുകയുമായിരുന്നു.