ജലജീവൻ മിഷൻ: ഓമശേരിയിൽ വാട്ടർ ഓഡിറ്റും ബജറ്റ് പരിശീലനവും സംഘടിപ്പിച്ചു
1265839
Wednesday, February 8, 2023 12:11 AM IST
താമരശേരി: ഓമശേരി പഞ്ചായത്തിൽ നടപ്പിലാക്കുന്ന ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഓമശേരി കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത്തല വാട്ടർ ഓഡിറ്റും ബജറ്റ് പരിശീലനവും സംഘടിപ്പിച്ചു.
പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.പി. സുഹറ മുഖ്യ പ്രഭാഷണം നടത്തി.
ജല ജീവൻ മിഷൻ പഞ്ചായത്ത് ടീം ലീഡർ ജ്യോതിസ് ജോസ് ,പഞ്ചായത്തംഗങ്ങളായ എം. ഷീജ ബാബു, കെ. കരുണാകരൻ, പി.കെ. ഗംഗാധരൻ, സി.എ. ആയിഷ ടീച്ചർ, മൂസ നെടിയേടത്ത്, പി. ഇബ്രാഹീം ഹാജി, കെ. ആനന്ദകൃഷ്ണൻ,പങ്കജവല്ലി, എം. ഷീല, ജല ജീവൻ മിഷൻ സഹായ സംഘടന പ്രതിനിധികളായ ആൽബിൻ, ഷാദിയ, ആഷിക എന്നിവർ പ്രസംഗിച്ചു. ബിജു നെന്മേനി പരിശീലനത്തിന് നേതൃത്വം നൽകി. ജനപ്രതിനിധികൾക്ക് പുറമെ പഞ്ചായത്തിലെ വിവിധ വാർഡുകളിലുള്ള കുടിവെള്ള പദ്ധതികളുടെ കൺവീനർമാരും, കമ്മിറ്റി അംഗങ്ങളും പരിശീലനത്തിൽ പങ്കെടുത്തു. ഓമശേരിയിലെ നിർവഹണ സഹായ ഏജൻസിയായി പ്രവർത്തിക്കുന്നത് സിഒഡി താമരശേരിയാണ്.