ഭാ​ര്യ​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്ന സം​ഭ​വം: തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
Monday, February 6, 2023 11:23 PM IST
കൊ​യി​ലാ​ണ്ടി: ഭാ​ര്യ​യെ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്ന കേ​സി​ൽ റി​മാ​ണ്ടി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വ് മ​ഠ​ത്തി​ൽ വീ​ട്ടി​ൽ ര​വീ​ന്ദ്ര​നെ (51) കൊ​യി​ലാ​ണ്ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.
കൊ​ല ന​ട​ത്തി​യ വീ​ട്, സ്റ്റേ​റ്റ് ബാ​ങ്ക് പ​രി​സ​രം, മു​ത്താ​മ്പി അ​ങ്ങാ​ടി, തു​ട​ങ്ങി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ര​വീ​ന്ദ്ര​നെ എ​ത്തി​ച്ച് പോ​ലീ​സ് സം​ഘം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കു​ടും​ബ പ്ര​ശ്ന​ങ്ങ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് നി​ഗ​മ​നം. ക​ഴി​ഞ്ഞ മാ​സം 27നാ​ണ് ഭാ​ര്യ മു​ത്താ​മ്പി ആ​ഴാ​വി​ൽ താ​ഴ​പു​ത്ത​ല​ത്ത് ലേ​ഖ (42)യെ ​ര​വീ​ന്ദ്ര​ൻ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ര​വീ​ന്ദ്ര​ൻ കൊ​യി​ലാ​ണ്ടി പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. കൊ​യി​ലാ​ണ്ടി സി​ഐ എ​ൻ. സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ​യും കൊ​ണ്ട് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.