ആശ്വാസ് പദ്ധതി ഉദ്ഘാടനം ചെയ്തു
1264668
Saturday, February 4, 2023 12:05 AM IST
അഗസ്ത്യമുഴി: കേരള വ്യാപാരി വ്യവസായി ഏകോപസമിതി കോഴിക്കോട് ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന ആശ്വാസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ യൂണിറ്റ് തല ഉദ്ഘാടനവും, പദ്ധതി വിശദീകരണവും പെരുമ്പടപ്പ് ഓർക്കിഡ് ഓഡിറ്റോറിയത്തിൽ നടന്നു.
വനിതാ വിംഗ് പ്രസിഡന്റ് ഉമ്മു ഹബീബയ്ക്ക് അപേക്ഷാഫോം അടങ്ങിയ ബുക്ക് ലെറ്റ് നൽകി കെവിവിഇഎസ് ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് ജോസഫ് പൈമ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡന്റ് പി. പ്രേമൻ പദ്ധതി വിശദീകരിച്ചു.
മണ്ഡലം വർക്കിംഗ് പ്രസിഡന്റ് ജിൽസ് പെരിഞ്ചേരി അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകി. യൂണിറ്റ് ജനറൽ സെക്രട്ടറി ടി.കെ. സുബ്രഹ്മണ്യൻ, ട്രഷറർ പി.കെ. റഷീദ്, എ.കെ. ലത്തീഫ്, ഷിജി അഗസ്റ്റ്യൻ, സുരേഷ് കുമാർ, സി. പ്രമോദ് എന്നിവർ പ്രസംഗിച്ചു.