അ​ങ്ക​ണ​വാ​ടി​ക്ക് ഫ​ർ​ണി​ച്ച​റു​ക​ളും വാ​ട്ട​ർ ടാ​ങ്കും വാ​ങ്ങി ന​ൽ​കി മാ​തൃ​ക​യാ​യി വാ​ർ​ഡ് അം​ഗം
Saturday, February 4, 2023 12:05 AM IST
മു​ക്കം: നി​ര​വ​ധി കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന തോ​ട്ടു​മു​ക്കം മാ​ടാ​മ്പി​യി​ലെ അ​ങ്ക​ണ​വാ​ടി​യി​ൽ ഒ​രു മീ​റ്റിം​ഗ് ന​ട​ക്കു​ന്ന സ​മ​യ​ത്ത് ര​ക്ഷി​താ​ക്ക​ൾ​ക്ക് ഒ​ന്ന് ഇ​രി​ക്കാ​ൻ പോ​ലും സൗ​ക​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. ആ​വ​ശ്യ​മാ​യ ഫ​ർ​ണീ​ച്ച​റു​ക​ളു​ടെ അ​ഭാ​വ​മാ​യി​രു​ന്നു കാ​ര​ണം.

മാ​ത്ര​മ​ല്ല ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കാ​ൻ ഒ​രു വാ​ട്ട​ർ ടാ​ങ്കോ ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ കു​ക്ക​റോ മ​റ്റ് പാ​ത്ര​ങ്ങ​ളോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ത് തി​രി​ച്ച​റി​ഞ്ഞ വാ​ർ​ഡ് അം​ഗ​വും പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ദി​വ്യ ഷി​ബു ആ​വ​ശ്യ​മാ​യ ക​സേ​ര​ക​ളും വാ​ട്ട​ർ ടാ​ങ്കും കു​ക്ക​റും പാ​ത്ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ച് ന​ൽ​കു​ക​യാ​യി​രു​ന്നു.

അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ ആ​നി​യ​മ്മ, ഹെ​ൽ​പ്പ​ർ രാ​ധ, ര​ക്ഷി​താ​ക്ക​ൾ കു​ട്ടി​ക​ൾ എ​ന്നി​വ​ർ ചേ​ർ​ന്ന് ഫ​ർ​ണി​ച്ച​റു​ക​ൾ ഏ​റ്റു​വാ​ങ്ങി.