രാഷ്ട്രപതിയുടെ അവാർഡ് നേടിയ മുഹമ്മദ് നിഹാദിന് ജന്മനാട്ടിൽ വരവേൽപ്പ്
1263237
Monday, January 30, 2023 12:34 AM IST
കുറ്റ്യാടി: ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ അവാർഡ് നേടിയ മുഹമ്മദ് നിഹാദിന് ജന്മനാട്ടിൽ വൻ വരവേൽപ്പ് ഇന്നലെ രാവിലെ വടകര റെയിൽവേ സ്റ്റേഷനിലെത്തിയ നിഹാദിനെ രാഷ്ട്രീയപാർട്ടി നേതാക്കളും സ്ക്കൂൾ ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് കുളങ്ങരത്താഴ നിന്നും ബാന്റ് വാദ്യമേളത്തിന്റെ അകമ്പടിയോടെതുറന്ന വാഹനത്തിൽപഞ്ചായത്ത് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയപാർട്ടിനേതാക്കളും ചേർന്ന് സ്വീകരിച്ച് ആനയിച്ചു. തളീക്കരയിൽ സമാപിച്ചു. മന്ത്രി അഹമ്മദ് ദേവർകോവിൽ പൊന്നാട അണിയിച്ചു.കുറ്റ്യാടിയിൽ കെ.പി.കുഞ്ഞമ്മത് കുട്ടി എംഎൽഎ,മുൻ എംഎൽഎപാറക്കൽ അബ്ദുല്ല,എന്നിവർ അഭിവാദ്യംചെയ്തു. കായക്കൊടി പഞ്ചായത്ത്പ്രസിഡന്റ് ഒ.പി.ഷിജിൽ, ഉപഹാരം സമർപ്പിച്ചു.