ഫാ.ജോർജ് വട്ടുകുളം ഫുട്ബോൾ: ബ്ലാക്ക് സൺസ് തിരുവോട് ജേതാക്കൾ
1263234
Monday, January 30, 2023 12:34 AM IST
കൂരാച്ചുണ്ട്: കല്ലാനോട് ജൂബിലി സ്റ്റേഡിയത്തിൽ നടന്ന ഫാ.ജോർജ് വട്ടുകുളം സംസ്ഥാന ഫുട്ബോൾ ടൂർണമെന്റിൽ ബ്ലാക്ക് സൺസ് തിരുവോട് ജേതാക്കളായി. പെനാൽട്ടി ഷൂട്ടിൽ മൂന്നിനെതിരേ നാല് ഗോളുകൾ നേടി (4-3) ഇസ എഫ്.സി.അരീക്കോടിനെ പരാജയപ്പെടുത്തിയാണ് വിജയികളായത്.
ഒന്നാം സമ്മാനം നേടിയ ടീമിന് ഫാ.ജോർജ് വട്ടുകുളം സ്മാരക എവർ റോളിംഗ് ട്രോഫിയും ഒരു ലക്ഷം രൂപ കാഷ് പ്രൈസും, രണ്ടാം സമ്മാനം നേടിയ ടീമിന് ആഗസ്തി അബ്രാഹം കടുകൻമാക്കൽ സ്മാരക എവർ റോളിംഗ് ട്രോഫിയും അൻപതിനായിരം രൂപ കാഷ് പ്രൈസും നൽകി. താമരശേരി ബിഷപ്പ് മാർ .റെമിജിയോസ് ഇഞ്ചനാനിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ടൂർണമെന്റ് രക്ഷാധികാരി ഫാ.മാത്യു നിരപ്പേൽ, ഫാ.അരുൺ വടക്കേൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, ബ്ലോക്ക് പഞ്ചായത്തംഗം വി.കെ.ഹസീന, മെമ്പർമാരായ സിമിലി ബിജു, അരുൺ ജോസ്, ആൻസി ജോസഫ്, സണ്ണി പുതിയകുന്നേൽ എന്നിവർ സന്നിഹിതരായിരുന്നു. ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികളായ ജോൺസൺ താന്നിക്കൽ, സണ്ണി കാനാട്ട്, ജോൺസൺ പനയ്ക്കവയലിൽ, ടോം തടത്തിൽ, ജോൺസൺ എട്ടിയിൽ, മാത്യു കടുകൻമാക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.