മു​ണ്ടി​ക്ക​ൽ​ത്താ​ഴ​ത്ത് വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​മേ​ള
Monday, January 30, 2023 12:34 AM IST
കോ​ഴി​ക്കോ​ട്: കോ​ർ​പ​റേ​ഷ​നി​ലെ ര​ണ്ടു​വാ​ർ​ഡു​ക​ൾ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​വു​മാ​യി രം​ഗ​ത്ത്.
എ​ല്ലാം വി​ഷ​മ​യ​മാ​കു​ന്ന കാ​ല​ത്ത് നാ​ട്ടു​കാ​ർ​ക്ക് വി​ഷ​ര​ഹി​ത​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളെ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യി ചെ​ല​വൂ​ർ, മു​ണ്ടി​ക്ക​ൽ​ത്താ​ഴം വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​രാ​ണ് പ​ദ്ധ​തി​ക്ക് പ്രോ​ത്സാ​ഹ​ന​വു​മാ​യി രം​ഗ​ത്തു​ള്ള​ത്.
ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടു മു​ത​ൽ മു​ണ്ടി​ക്ക​ൽ​ത്താ​ഴം അ​ങ്ങാ​ടി​യി​ൽ വി​ൽ​പ​ന​യ്ക്ക് വ​ച്ച കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ​ക്കും വാ​ഴ​ക്കു​ല​യ്ക്കു​മെ​ല്ലാം നി​ര​വ​ധി​പേ​രാ​ണ് ആ​വ​ശ്യ​ക്കാ​രാ​യെ​ത്തി​യ​ത്. ഒ​രു മ​ണി​ക്കൂ​ർ കൊ​ണ്ടു​ത​ന്നെ ഉ​ൽ​പ​ന്ന​ങ്ങ​ളെ​ല്ലാം വി​റ്റു​തീ​ര്‍​ന്നു.​കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ മു​സാ​ഫ​ർ അ​ഹ​മ്മ​ദ് വി​പ​ണ​ന മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പ്ര​ബീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ​മാ​രാ​യ സി.​എം.​ജം​ഷീ​ർ, സ്മി​ത വ​ല്ലി​ശേ​രി, ക​ർ​ഷ​ക​രാ​യ ജോ​ർ​ജ് തോ​മ​സ്, ഒ.​ടി.​തോ​മ​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.