സെന്റ് ജോസഫ് പള്ളിയിൽ ഇടവക തിരുനാള്‍
1262901
Sunday, January 29, 2023 12:08 AM IST
കുന്നമംഗലം: സെന്റ് ജോസഫ് പള്ളിയിൽ ഇടവക തിരുനാളിന് കൊടിയേറി.വികാരി ഫാ.ജോസഫ് കളത്തിൽ കാർമികത്വം വഹിച്ചു. തുടർന്ന് വിശുദ്ധ കുർബാനയും പൂർവിക അനുസ്മരണവും നടന്നു.
വെള്ളിയാഴ്ച വൈകിട്ട് വിശുദ്ധ കുർബാനയും വിവിധ കുടുംബകൂട്ടായ്മകളുടെ നേതൃത്വത്തിലുള്ളസ്റ്റേജ് പ്രോഗ്രാമും നടന്നു. ഇന്നലെ വൈകുന്നേരം വിശുദ്ധ കുർബാനയും തുടർന്ന് ഐഐഎം ഗേറ്റിലേക്ക് പ്രദക്ഷിണവും നടന്നു.
സമാപന ദിവസമായ ഇന്ന് രാവിലെ 9.30ന് റവ. ഫാ.കുര്യാക്കോസ് മൂഞ്ഞേലിയുടെ കാർമികത്വത്തിൽ റാസ നടക്കും.തുടർന്ന് നവജ്യോതി സ്കൂൾ ഗ്രൗണ്ടിലേക്ക് പ്രദക്ഷിണത്തിന് ശേഷം കൊടിയിറക്കം.