മീൻ പിടിക്കുന്നതിനിടെ പുഴയിൽ മുങ്ങി മരിച്ചു
1262141
Wednesday, January 25, 2023 9:58 PM IST
നാദാപുരം: വിലങ്ങാട് ഉരുട്ടിയിൽ മീൻ പിടിക്കുന്നതിനിടെ പുഴയിൽ മുങ്ങി മരിച്ചു. വാളാംതോട് സ്വദേശി മൂലകാപ്പിൽ കണ്ണൻ (70) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി ഉരുട്ടി പാലത്തിന് സമീപം മീൻ പിടിക്കുന്നതിനിടെയാണ് അപകടം. കണ്ണൻ പുഴയിലെ കയത്തിൽ അകപ്പെട്ടതോടെ കൂടെ ഉണ്ടായിരുന്ന ചെറുമകൻ ബഹളം വെക്കുകയായിരുന്നു. നാട്ടുകാരെത്തി പുഴയിൽ നിന്ന് പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വളയം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. ഭാര്യ: കല്യാണി. മക്കൾ: ഷൈജു, ഷൈല, ഷൈനി. മരുമകൻ: ബാബു.