പഠനഗവേഷണ കേന്ദ്രം ഉദ്ഘാടനം നാളെ
1261573
Tuesday, January 24, 2023 1:06 AM IST
കോഴിക്കോട്: ഭാരതീയ വിചാരകേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തനമാരംഭിക്കുന്ന പഠനഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ പത്തിന് ചാലപ്പുറം കേസരി ഭവനിൽ നടക്കും.
കന്യാകുമാരി വിവാകാനന്ദ കേന്ദ്രത്തിന്റെ മുൻ അധ്യക്ഷയും വിവേകാനന്ദ വേദിക്ക് വിഷൻ ഡയരക്ടറുമായ ഡോ.എം.ലക്ഷ്മി കുമാരി ഉദ്ഘാടനം നിർവഹിക്കും. വിചാര കേന്ദ്രം ഡയരക്ടർ ആർ.സഞ്ജയൻ അധ്യക്ഷം വഹിക്കും. ജെ.നന്ദകുമാർ,ഡോ.സി.വി.ജയമണി,ഡോ.പി.സി.മധുരാജ്,പി.ബാലഗോപാൽ എന്നിവർ സംസാരിക്കും.